kerala

ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

By webdesk11

July 08, 2023

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ (ഐ.എം.എഫ്) പ്രസിഡന്റായി പി.കെ.ഫൈസൽ (മീഡിയ വണ്‍), ജനറല്‍ സെക്രട്ടറിയായി ശ്രീദേവി ജോയ് (മലയാള മനോരമ),ട്രഷറര്‍ ആയി കെ.ഹുബൈബ് (ഗള്‍ഫ് മാധ്യമം) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ച ദോഹ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിൽ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2023-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റായി സാദിഖ് ചെന്നാടന്‍, സെക്രട്ടറിയായി ജി.രതീഷ് (98.6-റേഡിയോ മലയാളം), എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഐ.എം.എ റഫീഖ് (കേരള ശബ്ദം), ഓമനക്കുട്ടന്‍ (കൈരളി), ഷഫീഖ് അറക്കല്‍ (മംഗളം), അശ്റഫ് തൂണേരി (മിഡില്‍ ഈസ്റ്റ് ചന്ദ്രിക) എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഐ.എംഎ. റഫീഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജനറല്‍ ബോഡി യോഗത്തില്‍ മുന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തക റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ.ഫൈസല്‍, സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ ഷഫീഖ് അറക്കല്‍ എന്നിവര്‍ അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അംഗങ്ങളായ അപ്പുണ്ണി, നിസാ ജോൺ (റേഡിയോ സുനോ) എന്നിവര്‍ സംസാരിച്ചു.