Culture

ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ ഉള്‍കൊള്ളിച്ച് ഭൂപടം പുറത്തിറക്കി കേന്ദ്രം

By Test User

November 02, 2019

ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

ജമ്മു കശ്മീരിലും ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരികയും ഇവിടങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്.ജമ്മു കശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. നിലവില്‍ സംസ്ഥാനങ്ങളുടെ എണ്ണം വീണ്ടും 28 ആയി കുറയുകയും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ 9 എണ്ണമായി വര്‍ധിക്കുകയും ചെയ്തു.