india

സവർക്കറുടെ ജന്മദിനത്തിൽ പാർലമെൻ്റ് മന്ദിരം ഉദ്ഘാടനത്തെ ന്യായീകരിച്ച് ബി.ജെ.പി

By webdesk14

May 22, 2023

ബ്രിട്ടീഷുകാർക്ക് നിരവധി തവണ മാപ്പെഴുതി ക്കൊടുത്ത് ജയിൽമോചിതനായ സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെ ന്യായീകരിച്ച് ബി.ജെ.പി. വീർ സവർക്കറുടെ കാലിനടിയിലെ മണ്ണ് സ്പർശിക്കാൻ പോലും കോൺഗ്രസിന് അർഹതയില്ലെന്ന് പാർട്ടി വക്താവ് ഗൗരവ് ഭാട്യ . രാഷ്ട്രപതിയെയും ഉദ്ഘാടനച്ചടങ്ങിന് ക്ഷണിക്കാത്തതിനെ കോൺഗ്രസ് നേതാക്കൾ വിമർശിച്ചതിന് മറുപടിയായാണ് ബി.ജെ.പിയുടെ സവർക്കർ ന്യായീകരണം . രാഷ്ട്രപതി പദവിയുടെ വില ബി.ജെ.പി ഇടിച്ചതായി മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. 2020ൽ തറക്കല്ലിട്ടതും പ്രധാനമന്ത്രിയായിരുന്നു.