News
എല്‍പി ക്ലാസ്മുറികളില്‍ പുതിയ പരിഷ്‌കാരണം; ‘ ബാക്ക്‌ബെഞ്ചുകാര്‍ ‘ ഇനി ഓര്‍മ്മ
അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി (ലോവര്‍ പ്രൈമറി) ക്ലാസ്മുറികളില്‍ പിന്‍ബെഞ്ചുകളില്ലാത്ത ഇരിപ്പിട ക്രമീകരണം നടപ്പാക്കാനാണ് ആലോചന
തിരുവനന്തപുരം: സ്‌കൂള്‍ ക്ലാസ്മുറികളിലെ ഇരിപ്പിട ക്രമീകരണത്തില്‍ ഘട്ടംഘട്ടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. അടുത്ത അധ്യയനവര്‍ഷം മുതല്‍ എല്‍പി (ലോവര്‍ പ്രൈമറി) ക്ലാസ്മുറികളില്‍ പിന്‍ബെഞ്ചുകളില്ലാത്ത ഇരിപ്പിട ക്രമീകരണം നടപ്പാക്കാനാണ് ആലോചന. ഇതിനായി പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് അറിയിച്ചു.
കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ ക്ലാസ്മുറിയില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. ഇതിന് ആവശ്യമായ ഘടനാപരമായ നിര്‍ദേശങ്ങളുമായി ‘എസ്സിഇആര്‍ടി(SERT)’യുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാകുകയാണ്. ജനുവരി എട്ടിന് ചേരുന്ന കരിക്കുലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.
എല്‍പി ക്ലാസുകളില്‍ നിലവില്‍ 30:1 എന്നതാണ് വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം. 30ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ടുഡിവിഷന്‍ അനുവദിക്കുന്നതിനാല്‍, പിന്‍ബെഞ്ചില്ലാത്ത ക്ലാസ്മുറി സംവിധാനം പ്രായോഗികമാണെന്ന് വിലയിരുത്തല്‍. അധ്യാപകര്‍ അവധിയിലാണെങ്കില്‍ കുട്ടികളെ മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയും പരിഗണനയിലാണ്. അത്തരത്തില്‍ അവരുടെ വിഷയവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവരേണ്ടതില്ല.
ഇതിന് പുറമെ, അധ്യയനവര്‍ഷാരംഭ സമയത്ത് ഉണ്ടാകുന്ന പെരുമഴ കണക്കിലെടുത്ത് മധ്യവേനലവധി മാറ്റുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാകാനുണ്ടെന്ന് മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥി സൗഹൃദ പഠനാന്തരീക്ഷം ലക്ഷ്യമിട്ട് ക്ലാസ്മുറി ഘടന, പഠനരീതി, സമയക്രമം എന്നിവയില്‍ സമഗ്രപരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
kerala
കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി; അഞ്ചു മാസത്തോളം വേദന സഹിച്ചു, പരാതിയുമായി യുവാവ്
ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തത്.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണം. വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന്റെ കാലില്‍ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി. പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരന്‍. ജൂലൈ 17നാണ് അനന്തുവിന് അപകടം സംഭവിച്ചത്.
പിന്നാലെ ആശുപത്രിയില്‍ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. എന്നാല്‍ വലതു കാലിലെ വേദന മറാതായതോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബര്‍ ചില്ല് പുറത്തെടുത്തത്. അഞ്ചു മാസത്തോളമാണ് വേദന സഹിച്ചു നടന്നതെന്നും അനന്തു അശോകന്‍ പറഞ്ഞു.
സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് അനന്തു പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനാസ്ഥയില്‍ ജില്ലാ കളക്ടര്‍ക്കും അമ്പലപ്പുഴ പൊലീസിനും അനന്തു പരാതി നല്‍കിയിട്ടുണ്ട്.
kerala
താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക്: യുഡിഎഫിൻ്റെ രാപ്പകൽ സമരവേദിയിലെത്തി കോഴിക്കോട് അതിരൂപതാ ബിഷപ്പ്
സമരം നടത്തിയ എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രശംസിക്കുകയും ചെയ്തു
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് സമരത്തെ പിന്തുണച്ച് കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ. എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ നടത്തിയ രാപ്പകൽ സമരത്തിനാണ് ബിഷപ്പ് പിന്തുണ നൽകിയത്. വേദിയിലെത്തിയ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സമരം നടത്തിയ എംഎൽഎമാരെ പ്രശംസിക്കുകയും ചെയ്തു. അതേസമയം സമരം കോൺഗ്രസിന്റെ വൈകാരിക ഷോ ആണെന്നും ടി. സിദ്ധിഖിന്റെ ലക്ഷ്യം ആത്മാർഥമല്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കുറ്റപ്പെടുത്തി.
കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. വയനാട് ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് ഈ മേഖലയിലെ ജനകീയ പ്രശ്നമാണ്. സമര വേദിയിൽ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നേതാക്കൾ കാണുന്നത്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാ ബിഷപ്പ്, സമരം നടത്തിയ എംഎൽഎമാരെ പുകഴ്ത്തുകയും ചെയ്തു.
പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ടി. സിദ്ധിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ ടി. സിദ്ധിഖിന്റേത് അപഹാസ്യ നിലപാടാണെന്നും വയനാട് ചുരത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു വരികയാണെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ബദൽപാത സംബന്ധിച്ച് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും വൈകാരിക ഷോ നടത്തി, ജനങ്ങളെ ഇളക്കി വിടാനാണ് എംഎൽഎ മാർ ശ്രമിക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.
Film
‘എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാല്‍ -മമ്മൂട്ടി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് മമ്മൂട്ടി. ”നമ്മുടെ എല്ലാമെല്ലാമായ ഒരാളുടെ വേര്‍പാടില്‍ വിലപിക്കുമ്പോള്‍, എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു. ധൈര്യമായി ഇരിക്കൂ, പ്രിയപ്പെട്ട ലാല്‍”.- എന്നാണ് മമ്മൂട്ടി കുറിച്ചു.
മരണ വാര്‍ത്തയറിഞ്ഞ ഉടനെ തന്നെ ഇന്നലെ കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലും മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും ജോര്‍ജ്, ഹൈബി ഈഡന്‍ എംപി എന്നിവരും ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്ന് ഒട്ടേറെപ്പേര്‍ ഇന്നലെ എളമക്കരയിലെ വീട്ടില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു ശാന്തകുമാരി അമ്മയുടെ മരണം. 90 വയസ് ആയിരുന്നു. പത്ത് വര്‍ഷത്തിലേറെയായി പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്നു ശാന്തകുമാരി അമ്മ.
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
india20 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala20 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
