GULF

ജൂണ്‍ രണ്ടുമുതല്‍ ദുബൈയില്‍ വാഹന പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി

By webdesk18

May 29, 2025

ദുബൈ: ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനക്ക് മുന്‍കൂട്ടിയുള്ള ബുക്കിംഗ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം ചെയ്യാവുന്നതാണ്. ജൂണ്‍ 2 മുതല്‍ പ്രാബല്യ ത്തില്‍ വരുന്ന ഈ സേവനം എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വരുന്ന ഉപഭോ ക്താക്കള്‍ 100 ദിര്‍ഹം അധികം നല്‍കിയാല്‍ മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖുസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സേവനം വിപുലീകരിക്കുന്നത്. സേവനത്തി ന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖുസൈസ്, അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

52ശതമാനം ഉപഭോക്താക്കള്‍ പ്രീ-ബുക്കിംഗ് സംവിധാനവും 26ശതമാനം ഇടപാടുകള്‍ ഓപ്ഷണ ല്‍ വാക്ക്-ഇന്‍ സേവനം വഴിയും പൂര്‍ത്തിയാക്കി, ബാക്കി 22ശതമാനംപേര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുകള്‍ ആവശ്യമില്ലാത്ത മറ്റ് സേവനങ്ങള്‍ക്കായിരുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത നിശ്ചയദാര്‍ഢ്യമുള്ളവരുടെ യും മുതിര്‍ന്ന പൗരന്മാരുടെയും ഉടമസ്ഥതയിലുള്ളതുമായ വാഹനങ്ങള്‍ ഒഴികെ, സാങ്കേതിക പരിശോധ നാ കേന്ദ്രങ്ങളിലെ എല്ലാ ഉപഭോക്തൃ, വാഹന വിഭാഗങ്ങള്‍ക്കും അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ആര്‍ടിഎ വാഹന ലൈസന്‍സിംഗ് ഡയറക്ടര്‍ ഖായിസ് അല്‍ ഫാര്‍സി വ്യക്ത മാക്കി.