kerala

നാളെ മുതല്‍ റേഷന്‍കടയില്‍ പുതിയ സമയം: രാവിലെ 8 മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ

By webdesk13

February 28, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. നാളെ മുതല്‍ പുതിയ സമയക്രമം അനുസരിച്ചാകും പ്രവര്‍ത്തിക്കുന്നത്.

രാവിലെ എട്ടു മുതല്‍ പകല്‍ പന്ത്രണ്ടുവരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. ഫെബ്രുവരിയിലെ റേഷന്‍ വിതരണം അടുത്തമാസം നാലുവരെ നീട്ടിയതായും മന്ത്രി അറിയിച്ചു.