തിരൂരങ്ങാടി: ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പിന്തുണകളിലൊന്നുമായി ജനങ്ങള്‍ നിയുക്ത എം.എല്‍.എ പി.എം.എ സമീറിനെ നിയമസഭയിലേക്ക് അയച്ചതോടെ തിരൂരങ്ങാടിയില്‍ വികസന പ്രതീക്ഷകള്‍ക്ക് പുതുചിറകുകള്‍ വിരിയുകയാണ്.
വര്‍ഷങ്ങളായി പ്രഖ്യാപനങ്ങളിലും ഫയലുകളിലും മാത്രം ഒതുങ്ങി പാതിവഴിയില്‍ നില്‍ക്കുന്ന പദ്ധതികള്‍ക്ക് പുതുജീവന്‍ നല്‍കി മണ്ഡലത്തെ സമഗ്ര വികസനത്തിന്റെ പാതയിലേക്ക് നയിക്കാനാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സമീര്‍ വ്യക്തമാക്കി.
തിരുരങ്ങാടി ഒരു സാധാരണ മണ്ഡലമല്ല, ചരിത്രവും വിദ്യാഭ്യാസ പാരമ്പര്യവും സമര വീര്യവും ഒത്തു ചേരുന്ന മണ്ണാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മണ്ഡലത്തിന്റെ വളര്‍ച്ചക്ക് കരുത്തേകേണ്ട നിരവധി വികസന പദ്ധതികളാണ് ഇടത് സര്‍ക്കാരിന്റെ അവഗണന മൂലം നിലച്ചുപോയത്. അവയെല്ലാം വീണ്ടും സജീവമാക്കി തിരൂരങ്ങാടിയെ പുതിയ വികസന കാലഘട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടതുണ്ടെന്ന് സമീര്‍ പറഞ്ഞു.
പരപ്പനങ്ങാടി ഐ.ഐ.എസ്.ടി പദ്ധതി, പൂക്കിപ്പറമ്പ്-പതിനാറുങ്ങല്‍ ബൈപ്പാസ്, അസാപ്പ് സ്‌കില്‍ പാര്‍ക്ക്, ചീര്‍പ്പിങ്ങല്‍ സയന്‍സ് പാര്‍ക്ക്, ന്യൂക്കട്ട് ടൂറിസം പദ്ധതി, എടരിക്കോട് കുടിവെള്ള പദ്ധതി, പെരുമണ്ണ ക്ലാരി, എടരിക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റി ബ്ലോക്കും ഡയാലിസിസ് സെന്ററും, കാളം തിരുത്തി ബദല്‍ വിദ്യാലയം, കുണ്ടൂര്‍ തോട് നവീകരണം, മോര്യാ കാപ്പ്, മനക്കപ്പാടം, പെരുമ്പുഴ ജലസേചന പദ്ധതികള്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത പദ്ധതികളാണ് ഇപ്പോഴും പാതിവഴിയില്‍ നില്‍ക്കുന്നതെന്ന് അദ്ദേഹം ചൂ ണ്ടിക്കാട്ടി. മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബും മുന്‍ എം. എല്‍.എ കെ.പി.എ മജീദും കഠിനാധ്വാനത്തിലൂടെ കൊണ്ടുവന്ന പദ്ധതികള്‍ക്കാണ് പിന്നീട് തിരിച്ചടി നേരിട്ടതെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തും.