News
കോവിഡ് മൃഗങ്ങളില്‍ നിന്നോ ലാബില്‍ നിന്നോ റിപ്പോര്‍ട്ട് തേടി ബൈഡന്‍
വാഷിങ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവിച്ചത് എങ്ങനെ എന്നതില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്റലിജന്‍സ് ഏജന്‍സിയോടാണ് കോവിഡ്-19 ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബൈഡന്‍ ആവശ്യപ്പെട്ടത്. ചൈനയിലെ വുഹാനിലായിരുന്നു കോവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വൈറസ് ഉത്ഭവിച്ചത് മൃഗങ്ങളില്‍ നിന്നാണോ അതോ ലാബില്‍ നിന്നാണോ എന്നതിലാണ് ബൈഡന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തെ സഹായിക്കാന്‍ യു.എസ് ദേശീയ ലബോറട്ടറികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോടും ബൈഡന്‍ ആവശ്യപ്പെട്ടു. കൃത്യമായ നിഗമനത്തിലേക്ക് എത്താന്‍ കഴിയുന്നരീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ ഏജന്‍സികള്‍ ഇരട്ടിയാക്കണം. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ ഉള്ളത്.
കോവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. നേരത്തെയും സമാനമായ പ്രതികരണങ്ങള്‍ അമേരിക്കന്‍ നേതാക്കളില്‍ നിന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് കോവിഡ് ഉറവിടം സംബന്ധിച്ച് ബൈഡന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം രൂക്ഷവിമര്‍ശനവുമായി ചൈനയും രംഗത്തെത്തി. അമേരിക്ക രാഷ്ട്രീയ നേട്ടത്തിനായി കൃത്രിമത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അമേരിക്കയിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
kerala1 day agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
