kerala

തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By webdesk17

August 08, 2025

തൃശൂര്‍ അന്നമനടയില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷയെ(23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം നടന്നത്.

ചാലക്കുടി പനമ്പിള്ളി കോളജില്‍ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് ചേലക്കര സ്വദേശി നീണ്ടൂര്‍ വീട്ടില്‍ മുഹമ്മദ് ഇഹ്സാന്‍. ഇരുവരും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. ഇഹ്‌സാന്‍ ഒരാഴ്ച മുന്‍പാണ് വിദേശത്തേക്ക് തിരിച്ചുപോയത്.

കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയാണ്. തുടര്‍ച്ചയായി സംസ്ഥാന ചാമ്പ്യയായ ഇവര്‍ മാള സൊക്കോര്‍സോ സ്‌കൂള്‍, മാള കാര്‍മല്‍ കോളേജ്, സ്നേഹഗിരി ഹോളി ചൈല്‍ഡ് സ്‌കൂള്‍, പാലിശ്ശേരി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

പ്രാഥമിക നിഗമനമനുസരിച്ച് ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.