crime

ന്യൂമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

By webdesk14

February 04, 2023

മധ്യപ്രദേശില്‍ ന്യൂമോണിയ മാറാന്‍ മന്ത്രവാദം നടത്തിയ കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്. പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് 51 തവണ കുഞ്ഞിന്റെ വയറ്റില്‍ കുത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗുരുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരിച്ചു. സംഭവമറിഞ്ഞ അംഗന്‍വാടി ജീവനക്കാരിയാണ് കുഞ്ഞിനെ പൊള്ളിക്കുന്നത് നിര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടത്. ഈ മേഖലയില്‍ നടക്കുന്ന മന്ത്രവാദ ചികിത്സ രീതിയാണിത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ചാല്‍ ന്യൂമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.