india

ബസിടിച്ച്‌ ബൈക്ക് യാത്രികരുടെ മരണം; കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു

By webdesk12

January 11, 2023

പാലക്കാട്: കുഴല്‍മന്ദത്ത് ബസിടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ പിരിച്ചുവിട്ടു. വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെയാണ് പിരിച്ചുവിട്ടത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഔസേപ്പ് ജോലിയില്‍ തുടര്‍ന്നാല്‍ കൂടുതല്‍ മനുഷ്യ ജീവന്‍ നഷ്ടമാകുമെന്ന നിരീക്ഷണത്തോടെയാണ് പിരിച്ചുവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു കുഴല്‍മന്ദത്തിന് സമീപം വെള്ളപ്പാറയില്‍ ബസിടിച്ച്‌ ബൈക്ക് യാത്രികരായ കാവശ്ശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവര്‍ മരിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കിയെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തിരുന്നു.