india

വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്നും തുടരും

By Test User

December 16, 2022

വടക്ക് കിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്നും തുടരും. കിഴക്കന്‍ എയര്‍ കമാന്‍ഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്.യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും.അതേസമയം ഇന്ത്യ ചൈന സംഘര്‍ഷ വിഷയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്തും.

വിഷയം ചര്‍ച്ചക്കെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.