india

എയ്റോ ഇന്ത്യ ഷോ: ക്രെയിന്‍ ഉപയോഗത്തിന് വിലക്ക്

By webdesk12

February 02, 2023

എയ്റോ ഇന്ത്യ ഷോ നടക്കുന്നതിനാല്‍ യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്‍റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഫെബ്രുവരി ഒമ്ബതുമുതല്‍ 17 വരെ കെട്ടിടനിര്‍മാണത്തിനും മറ്റുമുള്ള ക്രെയിനുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്.

കെട്ടിടത്തിന്‍റെ മുകളില്‍ ഉയര്‍ത്തിയിരിക്കുന്ന ക്രെയിനുകളുടെ ഉയരം ഈ ദിവസങ്ങളില്‍ കുറക്കണം. ബി.ബി.എം.പിയുടേതാണ് ഉത്തരവ്. എയ്റോഷോ 14ാം എഡിഷന്‍ ഫെബ്രുവരി 13 മുതല്‍ 17 വരെയാണ്. ഈ ദിവസങ്ങളില്‍ ക്രെയിന്‍ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.