kerala

പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു

By Test User

December 04, 2022

ആലപ്പുഴ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങി മരിച്ചു.തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജ് (17)ആണ് മരിച്ചത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി