india

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; തടയാന്‍ ബിജെപി, തലസ്ഥാനത്ത് സംഘര്‍ഷം

By webdesk12

January 24, 2023

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ ഇന്ത്യ; ദ മോദി ക്വസ്റ്റിയന്‍’ പ്രദര്‍ശനത്തിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം.പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനം തടയനായി ബിജെപി പ്രവര്‍ത്തകര്‍ തള്ളിക്കയറി. തുടര്‍ന്ന് പ്രവര്‍ത്തകകും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആറുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും പ്രദേശത്ത് കൂടിനില്‍ക്കുകയാണ്.

അതേസമയം, വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി രാജ്യദ്രോഹമാണെന്നും എവിടെ പ്രദര്‍ശിപ്പിച്ചാലും തടയുമെന്നും വിവി രാജേഷ് പറഞ്ഞു