india

ബോംബ് ഭീഷണി, സുരക്ഷ ജീവനക്കാരന് മര്‍ദനം; ബംഗളൂരു വിമാനത്താവളത്തില്‍ മലയാളി യുവതി അറസ്റ്റില്‍

By webdesk12

February 07, 2023

ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കുകയും സുരക്ഷ ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി യുവതി അറസ്റ്റില്‍.കോഴിക്കോട് സ്വദേശിനി മാനസി സതീബൈനുവാണ് (31) അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ 8.15നും 8.45നും ഇടയിലാണ് സംഭവം. കൊല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റെടുത്ത യുവതിയെ ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ അകത്തേക്ക് കയറ്റിവിടാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ യുവതി ബഹളംവെച്ചു.

ബോര്‍ഡിങ് ഗേറ്റിന് സമീപത്തേക്ക് ചെന്ന്, വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടോളൂ എന്നും വിളിച്ചുപറഞ്ഞു. തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ യൂനിഫോമില്‍ കയറിപ്പിടിച്ച യുവതി അസഭ്യവര്‍ഷം നടത്തി. തുടര്‍ന്ന് ബിയാല്‍ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തുനീക്കി.