india

ക്രിസ്‌മസ്‌ കരോള്‍സംഘത്തെ ആര്‍എസ്‌എസുകാര്‍ ആക്രമിച്ചു: മൂന്നുപേര്‍ അറസ്‌റ്റില്‍

By webdesk12

December 24, 2022

തലശേരി : കുട്ടികളുടെ ക്രിസ്മസ് കരോള്‍ സംഘത്തിന് നേരെ ആര്‍എസ്‌എസ് അക്രമം. കോടിയേരി മാടപ്പീടിക കുറ്റിവയലില്‍ വെള്ളിയാഴ്ച രാത്രി 9മണിയോടെയാണ് സംഭവം.ആര്‍എസ്‌എസ് സംഘം കരോള്‍സംഘത്തെ തടയുകയും കുട്ടികളെ മര്‍ദിക്കുകയുമായിരുന്നു.കുറ്റിവയല്‍ പ്രദേശത്ത് ക്രിസ്മസ് കരോള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

അക്രമിസംഘത്തിലെ മൂന്ന് പേരെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പീടിക കുറ്റിവയലിലെ ചീക്കോളി സനീഷ്, ഷിജിത്ത് രാമദാസ്, ഒ സി രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ കെ വി മനോജ്കുമര്‍ ന്യൂമാഹി പൊലീസിനോട് റിപ്പോര്‍ട്ട് തേടി