india

ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയത് തെറ്റായ സമീപനം : കോൺഗ്രസ്

By webdesk12

February 12, 2023

ന്യൂഡൽഹി: ജസ്റ്റിസ് എസ് അബ്ദുൽ നസീറിനെ ഗവർണർ ആക്കിയതിന് അപലപിച്ച് കോൺഗ്രസ് രംഗത്ത്. കേന്ദ്രസർക്കാരിന്റെത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിർക്കുന്നു എന്നും കോൺഗ്രസ് ഭക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു.

നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. അന്തരിച്ച ബിജെപി നേതാവും മുൻകേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധി ന്യായങ്ങൾക്ക് വിരമിച്ചതിനുശേഷം ഉള്ള ജോലികളുടെ സ്വാധീനം ഉണ്ടാകും എന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണ് എന്നായിരുന്നു 2013ൽ ജയ്റ്റ്ലി പറഞ്ഞത്.