india

രണ്ട് ജഡ്ജിമാരുടെ നിയമനത്തിന് കൂടി അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

By webdesk12

February 10, 2023

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച അഞ്ച് ജഡ്ജിമാരെ നിയമിച്ചതിന് പിന്നാലെ രണ്ട് ഹൈകോടതി ജഡ്ജിമാരെ കൂടി സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാര്‍ശക്ക് കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം.ഇതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസായ രാജേഷ് ബിന്‍ഡാല്‍ ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരാക്കിയത്. ഭരണഘടനയിലെ വ്യവസസ്ഥയനുസരിച്ച്‌ രാജേഷ് ബിന്‍ഡാലിനേയും അരവിന്ദ് കുമാറിനേയും രാഷ്ട്രപതി സുപ്രീംകോടതി ജഡ്ജിമാരാക്കിയെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്തു. ജനുവരി 31നാണ് കൊളീജിയം ഇവരെ ജഡ്ജിമാരായി ശിപാര്‍ശ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ഡിസംബര്‍ 13ന് അഞ്ച് ജഡ്ജിമാരെ നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് നിയമനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്.