india

രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഉയരുന്നു; ഇന്നലെ മാത്രം 4529 മരണം

By Test User

May 19, 2021

 

ന്യഡല്‍ഹി: രാജ്യത്ത് കോവിഡ്് മരണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കുറില്‍ 4529 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചു. ആകെ മരണ നിരക്ക് 2,83,248 ആയി ഉയര്‍ന്നു. ഇന്നലെ രാജ്യത്ത് 2,67,334 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നു. രാജ്യത്ത് 32,26,719 സജീവ രോഗികളാണ് ഉള്ളത്. ഇന്നലെ 3,89,851 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 2,19,86,363 ആണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനമാണ്.