kerala

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടു; യുവാവ് അറസ്റ്റില്‍

By Test User

December 05, 2022

ചെന്നൈ : ജോലിക്കായി നഗരത്തിലെത്തുന്ന യുവതികളെ സിനിമയിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്ബനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും ലൈംഗികവൃത്തിയിലേക്ക് തള്ളിവിട്ടിരുന്ന യുവാവ് അറസ്റ്റില്‍.

29കാരനായ തൃശൂര്‍ സ്വദേശി കിരണ്‍ കുമാറിനെയാണ് തമിഴ്‌നാട് പോലീസ് അണ്ണാനഗറിലെ വീട്ടില്‍ നിന്നും പിടികൂടിയത്.അണ്ണാനഗറിലെ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് കിരണ്‍ കുമാറിനെ പിടികൂടിയത്. അവിടെ നിന്ന ഒരു വിദേശ വനിത ഉള്‍പ്പടെ രണ്ടുസ്ത്രീകളെയും പോലീസ് രക്ഷപ്പെടുത്തി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.