kerala

ഒറ്റക്കൈയ്യുമായി ഭിക്ഷ യാചന: പരിശോധിച്ചപ്പോള്‍ ഷര്‍ട്ടിനുള്ളില്‍ കൈ ഒളിപ്പിച്ച നിലയിയില്‍

By Test User

December 19, 2022

ഒറ്റക്കെയ്യുമായി ഭിക്ഷയാചിച്ചയാളെ പരിശോധിച്ചപ്പോള്‍, ഷര്‍ട്ടിനുള്ളില്‍ കൈ മറച്ചുപിടിച്ച നിലയില്‍ കണ്ടെത്തി.തമിഴ്നാട് ഉദുമലൈയില്‍ നിന്നെത്തിയ വ്യാജ ഭിക്ഷക്കാരനെയാണ് മറയൂര്‍ പൊലീസ് പിടികൂടിയത്. ഉദുമലൈ സ്വദേശി ഹക്കീമെന്ന യുവാവാണ് ഞായറാഴ്ച പിടിയിലാവുന്നത്.

മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സാഹചര്യത്തില്‍ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകൈ കണ്ടെത്തിയത്.