india

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

By webdesk12

February 04, 2023

തൃപ്പൂണിത്തുറ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയ കേസില്‍ യുവാവ് പിടിയില്‍. ആലപ്പുഴ ചെന്നിത്തല വൈപ്പിന്‍മഠത്തില്‍ തെക്കേതില്‍ വീട്ടില്‍ രാഹുല്‍ (19)നെയാണ് ഹില്‍പാലസ് പൊലീസ് പിടികൂടിയത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതി ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്.

ഹില്‍പാലസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.