india

ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന 88കാരിയെ കൊലപ്പെടുത്തി പണം കവര്‍ന്നു

By webdesk14

January 30, 2023

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒറ്റക്കു താമസിച്ചിരുന്ന വയോധികയെ അജ്ഞാതര്‍ കൊലപ്പെടുത്തി. ഇവരുടെ വീട്ടില്‍ നിന്ന് പണവും ലക്ഷക്കണക്കിന് രൂപ വില വരുന്ന സാധനങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.ഞായറാഴ്ചയാണ് സംഭവം. ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞ് വയോധികയുടെ വീട്ടിലെത്തുമ്ബോഴേക്കും അവര്‍ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് വയോധിക വീട്ടില്‍ ഒറ്റക്കായത്. അവരുടെ മൂന്ന് ആണ്‍മക്കള്‍ മറ്റിടങ്ങളിലാണ് താമസം. കൊലപാതകത്തിനു മുമ്ബ് ഇവരുടെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പൊലീസ് പരിശോധിക്കുകയാണ്.