india

ഭൂകമ്പ ബാധിതരെ സഹായിക്കാനായി മൂന്ന് മണിക്കൂറിനിടെ സംഭരിച്ചത് 3.7 ദശലക്ഷം ഡോളര്‍

By webdesk12

February 20, 2023

തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കുന്നതിനായി ബഹ്റൈന്‍ ടി.വി നടത്തിയ പ്രത്യേക പദ്ധതിയില്‍ 3.7 ദശലക്ഷം ഡോളര്‍ സംഭരിച്ചു. ഐക്യദാര്‍ഢ്യ ദിനമെന്ന പേരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ മൂന്ന് മണിക്കൂറാണ് പ്രത്യേക ഡ്രൈവ് നടത്തിയത്.

ഭൂകമ്ബ ദുരിതബാധിതരെ സഹായിക്കുന്നതിന് റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു പരിപാടി നടത്തിയത്. ദുരിതമനുഭവിക്കുന്നവരോട് എന്നും അനുകമ്ബയും സ്നേഹവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതില്‍ ബഹറ്റൈന്‍ ജനത മുന്‍പന്തിയിലാണെന്നാണ് ഇത് തെളിയിക്കുന്നത്. രാജ്യത്തിന്റെയും ജനതയുടെയും സഹായ മനസ്ഥിതിയാണ് ഇത് പ്രകടമാക്കുന്നതെന്ന് ആര്‍.എച്ച്.എഫ് ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദും വ്യക്തമാക്കി. സംഭാവന നല്‍കാന്‍ മുന്നോട്ടു വന്ന എല്ലാ സുമനസ്സുകള്‍ക്കും ഇരുവരും നന്ദി പ്രകടിപ്പിച്ചു.