ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനാലുകാരിയായ ദളിത് പെണ്‍കുട്ടിയെ പിതാവും സഹോദരനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. ഷാജഹാന്‍പൂരില്‍ ചൊവ്വാഴ്ചയാണ് സംഭവം. ശരീരത്തില്‍ നിന്ന് തല വേറിട്ട നിലയില്‍ ചാലില്‍ കുഴിച്ചുമൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

പെണ്‍കുട്ടിയെ സെപ്റ്റംബര്‍ 24 മുതല്‍ കാണാതായിരുന്നു. പക്ഷെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ പൊലീസ് വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയപ്പോള്‍ പിതാവ് കുറ്റം സമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിന് ഉത്തരവാദിയാരെന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പിതാവും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.