China, Feb 09 (ANI): Medical workers in protective suits attend to novel coronavirus patients at the intensive care unit (ICU) of a designated hospital in Wuhan, Hubei province, China on Saturday. (REUTERS Photo)

india

കോവിഡ് മൂന്നാം തരംഗത്തിനായി മുന്‍കരുതല്‍;2 ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കാന്‍ നിര്‍ദേശം

By Test User

August 23, 2021

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാല്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോള്‍ മുന്നറിയിപ്പ് നല്‍കി.

മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ. സി .യു കിടക്കകള്‍ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നാണ് നിര്‍ദേശം.

ഏഴ് ലക്ഷം നോണ്‍ ഐ.സി.യു കിടക്കകള്‍ (ഇതില്‍ ഓക്സിജന്‍ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നാണ് മുന്നറിയിപ്പ്.അതേ സമയം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് തല്‍ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ ആവശ്യമില്ലെന്നാണ് നീതി ആയോഗ് തീരുമാനം. വിദഗ്ധര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് വിദഗ്ധസമിതി അദ്ധ്യക്ഷന്‍ വികെ പോള്‍ പറഞ്ഞു. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്താലും ഡെല്‍റ്റ വകഭേദത്തെ ചെറുക്കാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് വരുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും അത് ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസമെന്നും വി.കെ പോള്‍ പറഞ്ഞു.