Video Stories

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 48,786 പേര്‍ക്ക് കോവിഡ് : 1000 കടന്ന് മരണം

By Test User

July 01, 2021

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 48,786 പേര്‍ക്ക് കോവിഡ് ബാധിച്ചു. രാജ്യത്ത് ഇതുവരെ 3,04,11,634 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ രാജ്യത്ത് 61,588 പേര്‍ രോഗമുക്തരായി.രാജ്യത്ത് ഇതുവരെ 2,94,88,918 പേര്‍ രോഗമുക്തരായി.96.97 ശതമാനമാണ് രോഗമുക്തി നിരക്ക്.

5,23,257 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ മാത്രം 1005 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 3,99,459 ആയി ഉയര്‍ന്നു

ഇതുവരെ രാജ്യത്ത് 33,57,16,019 പേര്‍ കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ട്