india

24 മണിക്കൂറില്‍ 42,766 കോവിഡ് കേസുകള്‍

By Test User

July 10, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 42,766 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,07,95,716 ആയി.

ഇന്നലെ 45,254 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,99,33,538 ആയി ഉയര്‍ന്നു. നിലവില്‍ 4,55,033 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ കോവിഡ് ബാധിച്ച് 1,206 പേര്‍ മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 4,07,145 ആയി ഉയര്‍ന്നു.