Video Stories

രാജ്യത്ത് കോവിഡ് രോഗികള്‍ കുറയുന്നു: 44 ദിവസത്തിനിടെ കുറഞ്ഞ പ്രതിദിന രോഗികള്‍

By Test User

May 28, 2021

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,86,364 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.44 ദിവസത്തിനിടെ എറ്റവും പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പാര്‍ട്ട് ചെയ്തത്. ഇന്നലെ 3660 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.  രാജ്യത്ത് ആകെ 3,18,895 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 2,75,55,457 ആയി ഉയര്‍ന്നു. ഇതില്‍ 2,48,93,410 പേര്‍ രോഗമുക്തി നേടി. 23,43,152 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. 20,57,20,660 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രലയം വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.