india

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു: മരണം 1,587

By Test User

June 18, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.ഇന്നലെ രാജ്യത്ത് 62,480 പേര്‍ ബാധിതരായി.88,977 പേര്‍ രോഗമുക്തരായി. 7,98,656 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,97,62,793 ആയി. 2,85,80,647 പേര്‍ ഇതുവരെ രാജ്യത്ത് രോഗമുക്തരായി.96.03 ശതമാനമാണ് രോഗമുക്തിനിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ 1,587 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ്  മരണങ്ങള്‍ 3,83,490 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 26,89,60,399 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.