india

രാജ്യത്ത് ഇന്നലെ 30,941 പേര്‍ക്കു കോവിഡ്‌

By Test User

August 31, 2021

ഡല്‍ഹി: രാജ്യത്ത് ഇന്നലെ 30,941 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 19,622 ഉം കേരളത്തിലാണ്. 350 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതില്‍ 132 ഉം കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇന്നലെ 36,275 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,70,640 പേര്‍ ചികിത്സയിലുണ്ട്.എന്നാല്‍ രാജ്യത്ത് കേരളമൊഴികെ കോവിഡ് രോഗികള്‍ കുറയുന്നു എന്നത് ആശ്വാസം നല്‍കുന്നു.