india

24 മണിക്കൂറിനിടെ രാജ്യത്ത് 41,164 പേര്‍ക്ക് കോവിഡ്; 31,445 കേസും കേരളത്തില്‍

By Test User

August 26, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 31,445ഉം കേരളത്തിലാണ്.കേരളം ഒഴികയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസുകള്‍ മാത്രം.

607 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.ഇതുവരെ 3,25,58,530 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 3,17,88,440 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,36,365 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 3,33,725 പേരാണ് ചികിത്സയിലുളളത്.