india

ഡല്‍ഹിയെ ഞെട്ടിച്ച്‌ വീണ്ടും ക്രൂര കൊലപാതകം : 35 കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

By Test User

December 03, 2022

ഡല്‍ഹിയെ ഞെട്ടിച്ച്‌ വീണ്ടും ക്രൂര കൊലപാതകം. ഒരുമിച്ച്‌ ജീവിക്കുന്നതിനിടയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ് നഗറില്‍ താമസക്കുന്ന രേഖ റാണി (35) യാണ് കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇവരുടെ ലിവിംഗ് ടുഗദര്‍ പങ്കാളിയായ മന്‍പ്രീത് സിങ് എന്നയാളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ മന്‍പ്രീത് രേഖയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.പൊലീസ് അന്വേഷണത്തിലാണ് മന്‍പ്രീത് പിടിയിലാകുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മന്‍പ്രീത് 2015ല്‍ ആണ് രേഖയുമായി അടുക്കുന്നത്. അന്ന് മുതല്‍ ഇയാള്‍ ഇവര്‍ക്കൊപ്പമാണ് താമസമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മകളുടെ പരാതിയില്‍ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് മന്‍പ്രീതിനെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.