india

സെപ്റ്റംബര്‍ അഞ്ചിനകം സ്‌കൂള്‍ അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

By Test User

August 25, 2021

സെപ്റ്റംബര്‍ 5നകം സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി .ഇതിനായി നിലവിലുള്ള ഡോസിന് പുറമേ രണ്ടുകോടി ഡോസ് വാക്‌സിന്‍ അധികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.സെപ്റ്റംബര്‍ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.