india

അമ്മയെ കാണാൻ മോദി ആശുപത്രിയിലെത്തി

By webdesk12

December 28, 2022

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ കാണാൻ നരേന്ദ്രമോദി ആശുപത്രിയിലെത്തി. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലാണ് മാതാവിനെ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഡിസംബര്‍ നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദര്‍ശിച്ചിരുന്നത്