india

മന്ത്രിയെ വെടിവച്ച പൊലീസ് ഉദ്യോഗസ്ഥന് മാനസിക അസ്വസ്ഥതയുണ്ടെന്ന് ഭാര്യ

By webdesk12

January 29, 2023

ഒഡീഷ ആരോഗ്യമന്ത്രിയെ വെടിവച്ച എഎസ്‌ഐ ഗോപാല്‍ ദാസിനു മാനസിക അസ്വസ്ഥത ഉണ്ടെന്ന് ഭാര്യ ജയന്തിദാസ്. ആറു മാസമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുകയായെന്ന് ഗോപാല്‍ ദാസിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസിനെ ഭുവനേശ്വറിലെത്തിച്ചു. മന്ത്രിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. മുന്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ഗോപാല്‍ ദാസാണ് മന്ത്രിയെ വെടിവെച്ചത്. അടുത്തിടെ സുരക്ഷാ ചുമതലയില്‍ നിന്നും ഇയാളെ നീക്കം ചെയ്തിരുന്നു.എഎസ്‌ഐ ഗോപാല്‍ കൃഷ്ണദാസ് പൊലീസ് പിടിയിലായിരുന്നു. ഗാന്ധിചൗക്കില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കാറില്‍നിന്ന് ഇറങ്ങുമ്ബോഴാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ചത്. മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് വെടിയുതിര്‍ത്തത്. നെഞ്ചില്‍ വെടിയേറ്റ മന്ത്രിയുടെ നില ഗുരുതരമാണ്.നിലവില്‍ നബ ദാസിനെ എയര്‍ആംബുലന്‍സില്‍ ഭുവനേശ്വറിലേക്ക് കൊണ്ട്‌പോകുകയാണ്. മന്ത്രിക്കെതിരെയുള്ള ആക്രമണത്തെ അഒഡീഷ മുഖ്യമന്ത്രി അപലപിച്ചു. നബ ദാസ് ആരോഗ്യത്തോടെ തിരിച്ചു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.