india

പുഷ്‌കര്‍ സിങ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

By Test User

July 03, 2021

ഡെറാഡുണ്‍ : പുഷ്‌കര്‍ സിങ് ധാമി ഉത്തരാണ്ഡ് മുഖ്യമന്ത്രിയാകും.ഇന്ന് നടന്ന നിയമ സഭ കക്ഷിയോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ധാമി മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് അദ്ദേഹം. തീരാഥ് സിങ് റാവത്ത് രാജി വച്ചതിനെ തുടര്‍ന്നാണ് പുഷ്‌കര്‍ സിങ് ധാമിയെ മുഖ്യമന്ത്രിയായി തിരഞ്ഞടുത്തത്.

എം എല്‍ എ അല്ലാത്ത തീരാഥ് സിങ് നിലവിലെ സാഹചര്യത്തില്‍ ഉപതിരഞ്ഞടുപ്പ് നടത്താന്‍ കഴിയാത്തത്  കൊണ്ടാണ് രാജി വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.