Culture

ഗോള്‍ഡന്‍ ഗ്ലോബ് 2023: ആര്‍ആര്‍ആറിന് പുരസ്കാരം; ‘നാട്ടു നാട്ടു’ മികച്ച ഒറിജിനല്‍ സോങ്

By webdesk12

January 11, 2023

ന്യൂഡല്‍ഹി: പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തി. തെന്നിന്ത്യന്‍ ചിത്രം ആര്‍ ആര്‍ ആറിലൂടെയാണ് പുരസ്കാരം ഇന്ത്യയിലെത്തിയത്. ബെസ്റ്റ് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പുരസ്കാരം നേടി. എം എം കീരവാണിയാണ് സംഗീതമൊരുക്കിയത്. കീരവാണിയുടെ മകന്‍ കാല ഭൈരവ, രാഹുല്‍ സിപ്ളിംഗുഞ്ച് എന്നിവര്‍ ചേര്‍ന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പര്‍ഹിറ്റ് പാട്ടുപാടിയത്.