india

27 മാസമായി ജയിലില്‍; സിദ്ദിഖ് കാപ്പന്‍ ഇന്ന് മോചിതനാകും

By webdesk12

February 02, 2023

ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് ജയില്‍മോചിതനാകും.ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. റിലീസിങ് ഓര്‍ഡര്‍ വിചാരണകോടതിയില്‍നിന്ന് ജയിലിലേക്ക് അയച്ചു. ബുധനാഴ്ച പുറത്തിറങ്ങേണ്ടതായിരുന്നെങ്കിലും റിലീസിങ് ഓര്‍ഡര്‍ എത്താന്‍ നാലുമണി കഴിഞ്ഞതിനാല്‍ മോചനം ഒരുദിവസം കൂടി നീളുകയായിരുന്നു.

നേരത്തെ രണ്ടുതവണ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. രോഗബാധിതയായ മാതാവിനെ കാണാനും കോവിഡ് ബാധിതനായപ്പോള്‍ എയിംസില്‍ ചികിത്സക്ക് വേണ്ടിയുമാണ് പുറത്തിറങ്ങിയിരുന്നത്.