Sports
തുറന്നടിച്ച് നെയ്മര്‍
പാരീസ്:അമേരിക്കന്‍ സ്പോര്‍ട്സ് ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ നൈക്കിക്കെതിരെ തുറന്നടിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. സെക്സ് അപവാദ കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് നെയ്മറുമായുള്ള കരാറില്‍ നിന്ന് പിന്മാറിയതെന്ന് കഴിഞ്ഞ ദിവസം നൈകി വ്യക്തമാക്കിയിരുന്നു. നൈകി സ്റ്റാഫിലെ ഒരംഗമാണ് നെയ്മര്‍ക്കെതിരെ പരാതി നല്‍കിയതെന്നും എന്നാല്‍ സദ്ദുദ്ദേശ അന്വഷണത്തിനായി സമീപിച്ചപ്പോള്‍ നെയ്മര്‍ സഹകരിച്ചില്ലെന്നുമായിരുന്നു നൈകി വീശദീകരണം. എന്നാല്‍ ഇത്രയും വലിയ ഒരു കമ്പനി പച്ചക്കള്ളമാണ് പറയുന്നതെന്ന് നെയ്മര്‍ വ്യക്തമാക്കി. നെയ്മറും നൈക്കിയും തമ്മില്‍ ലോക റെക്കോര്‍ഡ് തുകക്ക് ഒപ്പിട്ട കരാര്‍ കാലാവധി 2022 വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ നെയ്മറും നൈകിയും വഴിപിരിയുകയായിരുന്നു. പിന്നീട് അദ്ദേഹം പ്യൂമയുടെ ബ്രാന്‍ഡ് അംബാസിഡറുമായി.
താന്‍ ആരെയും അപമാനിച്ചിട്ടില്ലെന്നാണ് വിശദമായ ഇന്‍സ്റ്റ പോസ്റ്റില്‍ നെയ്മര്‍ വ്യക്തമാക്കുന്നത്. പച്ചക്കള്ളമാണ് അവര്‍ പറയുന്നത്. നൈകിയുമായി വ്യക്തമായ കരാറുണ്ടായിരുന്നു. കരാര്‍ രഹസ്യരേഖയാണ്. ഞാന്‍ അത് വെളിപ്പെടുത്താറില്ല. പതിമൂന്നാം വയസില്‍ ആദ്യ കരാറില്‍ ഒപ്പിടുമ്പോള്‍ തന്നെ എനിക്ക് ലഭിച്ച ഉപദേശം അതായിരുന്നു. അവര്‍ പറയുന്ന പെണ്‍കുട്ടിയെ എനിക്കറിയില്ല. ഞാന്‍ കണ്ടിട്ടില്ല. എന്താണ് ഞാന്‍ ചെയ്ത അപമാനം എന്ന് പോലും എനിക്കറിയില്ല. കരാറിന്റെ ഭാഗമായി എത്രയോ തവണ അമേരിക്കയില്‍ ഷൂട്ടിന് പോയിട്ടുണ്ട്. മണിക്കൂറുകളും ദിവസങ്ങളും ദീര്‍ഘിക്കുന്ന ഷൂട്ടുകള്‍ക്ക് നിന്ന് കൊടുത്തിട്ടുണ്ട്. 2017,18,19 വര്‍ഷങ്ങളിലാണ് അമേരിക്കയിലേക്ക് പോയത്. ഈ സമയങ്ങളിലൊന്നും ഇത്തരമൊരു അപവാദക്കഥ അവര്‍ ആരും പറഞ്ഞിരുന്നുമില്ല. ഇങ്ങനെയൊരു അനുഭവം ആര്‍ക്കെങ്കിലും ഞാന്‍ മൂലം ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അത് എന്നോട് പറയണമായിരുന്നു. അതുണ്ടായിട്ടില്ല. അനാവശ്യ കാര്യങ്ങള്‍ എന്നില്‍ അടിച്ചേല്‍പ്പിക്കുക എന്നത് വിധിയുടെ വിരോധഭാസാമവാം. പക്ഷേ അത് കൊണ്ട് ഞാന്‍ തളരില്ല. ദൈവത്തിലാണ് വിശ്വാസം. കരുത്തനായി തന്നെ മുന്നോട്ട് പോവും-അദ്ദേഹം കുറിച്ചു. 2016 ലാണ് തങ്ങളുടെ സ്റ്റാഫിന് ദുരനുഭവമുണ്ടായതെന്നാണ് നൈകി വിശദീകരിക്കുന്നത്. 2018 ലെ ഒരു കമ്പനി ക്യാമ്പയിനിലാണ് അവര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. എല്ലാ സ്റ്റാഫിനും മുന്‍ സ്റ്റാഫിനുമെല്ലാം തങ്ങളുടെ അനുഭവങ്ങള്‍ രഹസ്യമായി പങ്ക് വെക്കാന്‍ നല്കിയ അവസരത്തിലായിരുന്നു വെളിപ്പെടുത്തല്‍.
അവര്‍ തന്നെ അതീവ രഹസ്യമായാണ് കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണം വേണ്ടെന്നും പറഞ്ഞു. അവരുടെ സ്വകാര്യതയെ മാനിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയില്ല. എന്നാല്‍ 2019 ല്‍ അവര്‍ തന്നെ അന്വേഷണമാവാമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ചു. പരാതികാരിക്ക് കമ്പനി ചെലവില്‍ അഭിഭാഷകനെ നല്കി. എന്നാല്‍ ഈ അന്വേഷണവുമായി സഹകരിക്കാന്‍ നെയ്മര്‍ തയ്യാറായില്ലെന്നും നൈകി വിശദീകരിക്കുന്നു.
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
Sports
രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ പിടിമുറുക്കം; മുത്തുസ്വാമിയുടെ അര്‍ദ്ധസെഞ്ചുറി തിളക്കം
ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന് മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. ബൗളിങ് ഓള്‍റൗണ്ടര്‍ സെനുരാന് മുത്തുസ്വാമിയുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ആതിഥേയര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സ് എന്ന ഉറച്ച നിലയിലേക്കാണ് മുന്നേറിയത്.
രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടപ്പെട്ടിട്ടില്ല. വിക്കറ്റ് കീപ്പര്‍ കൈല്‍ വെരെയ്നെ സെനുരാന് മുത്തുസ്വാമി കൂട്ടുകെട്ട് പിരിയാത്ത ഏഴാം വിക്കറ്റിന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ദിവസം 247/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 56 റണ്‍സ് നേടിയ മുത്തുസ്വാമി ഇപ്പോള്‍ വരെ ടോപ് സ്കോററാണ്. 38 റണ്‍സോടെ കൈല്‍ വെരെയ്നെയും അദ്ദേഹത്തോടൊപ്പം ക്രീസില്‍ നില്ക്കുന്നു.
ആദ്യ ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പ്രകടനത്തില്‍ എയ്ഡന്‍ മാര്‍ക്രം (38), റയാന് റിക്ലത്തണ്‍ (35), ട്രിസ്റ്റന്‍ സ്റ്റബ്സ് (49), ക്യാപ്റ്റന്‍ തെംബ ബവൂമ (41), ടോണി ഡി സോഴ്സി (28) എന്നിവര്‍ നിര്‍ണായക സംഭാവന നല്കി.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികവ് തെളിയിച്ചു.
Sports
ആഫ്രിക്കൻ നേഷൻസ് കപ്പിന് മുമ്പ് താരങ്ങൾ ക്ലബ്ബിനൊപ്പം വേണമെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ്
താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി
ലണ്ടൻ: അടുത്ത മാസം തുടങ്ങുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ തയ്യാറെടുപ്പിനായി താരങ്ങളെ നേരത്തെ വിളിച്ചുവരുത്താനുള്ള ദേശീയ ടീമുകളുടെ നീക്കത്തെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് ആശങ്ക പ്രകടിപ്പിച്ചു. താരങ്ങളെ വിട്ടുനൽകുന്നതിനുള്ള സമയം ക്ലബിന്റെ അധികാര പരിധിക്കുള്ളതാണെന്ന് ചൂണ്ടിക്കാട്ടി, വിവിധ ദേശീയ ഫുട്ബോൾ ഫെഡറേഷനുകളുമായി ചർച്ചകൾ തുടരുന്നുവെന്ന് പരിശീലകൻ റൂബൻ അമോറിം വ്യക്തമാക്കി.
യുനൈറ്റഡിന്റെ നിരയിൽ നിന്ന് കാമറൂണിന്റെ ബ്രയാൻ എംബ്യുമോ, മൊറോക്കോയുടെ മസ്റോയി, ഐവറി കോസ്റ്റ് താരമായ അമാദ് ഡിയാലോ എന്നിവരാണ് നേഷൻസ് കപ്പിനായി ദേശീയ ടീമുകളിൽ ചേരാനൊരുങ്ങുന്നത്. ഡിസംബർ 21 മുതൽ ജനുവരി 18 വരെ മൊറോക്കോയിലാണ് ടൂർണമെന്റ് നടക്കുന്നത്.
സാധാരണയായി മത്സരങ്ങൾക്ക് രണ്ട് ആഴ്ച മുമ്പ് താരങ്ങളെ ദേശീയ ടീമുകൾ വിളിച്ചുവരുത്തും. എന്നാൽ ഡിസംബർ 8-ന് വോൾവ്സിനെതിരെയും ഡിസംബർ 15-ന് ബോൺമൗത്തിനെയുംതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കായി ഈ താരങ്ങൾ ക്ലബിനൊപ്പം തുടരണം എന്നതാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആവശ്യം.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world21 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

