People voluntarily attending the screening at a help desk at Beach Hospital in Kozhikode. Some of them came to the help desk as they feared that they might have come in contact with the COVID19 infected person from Mahe in Kozhikode , India March 18, 2020

india

കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്പ്രേ വികസിപ്പിച്ച് ഗവേഷകര്‍

By Test User

June 08, 2021

കോവിഡ് പ്രതിരോധ വാക്സിന് ബദലായി ആന്റിബോഡി നേസല്‍ സ്പ്രേ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ശരീരത്തില്‍ കോവിഡ് വൈറസ് വകഭേദങ്ങളുടെ വ്യാപനം ചെറുക്കാന്‍ ആന്റിബോഡി നേസല്‍ സ്പ്രേ്ക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

അണുബാധയുളള എലിയുടെ ശ്വാസകോശത്തിലെ സാര്‍സ് കോവ് 2 വൈറസിന്റെ അളവ് ഗണ്യമായി കുറക്കാന്‍ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചിരിക്കുന്ന ഹൈബ്രിഡ് ആന്റിബോഡിക്ക് സാധിച്ചതായി ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വകഭേദങ്ങളില്‍ നിന്ന് ഇത് എലിക്ക് പരിരക്ഷ നല്‍കിയതായും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആന്റിബോഡി എന്‍ജിനീയറായ ഷിക്വിയാന്‍ കുവിന്റെ നേതൃത്വത്തില്‍ യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ആന്റിബോഡി നേരിട്ട് മൂക്കിലൂടെ നല്‍കാനാവും.

അണുബാധയുണ്ടാകുന്നതിന് ആറുമണിക്കൂര്‍ മുമ്പാണ് എലിയില്‍ ഈ സ്പ്രേ ആദ്യം പ്രയോഗിച്ചത്. തുടര്‍ന്ന് ആറുമണിക്കൂര്‍ പിന്നിട്ടപ്പോഴും സ്‌പ്രേ നല്‍കി. നിര്‍മിക്കപ്പെട്ട ആന്റിബോഡിക്ക് എലിയുടെ ശ്വാസകോശത്തിലെ വൈറസ് വ്യാപനം കുറ്ക്കാന്‍ സാധിച്ചു. കോവിഡ് ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും കോവിഡ് ചികിത്സ ലളിതമാക്കാനും നേസല്‍ ആന്റിബോഡിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഗവേഷകര്‍. നേരത്തേയുളള പഠനങ്ങളിലും പ്രത്യേക ആന്റിബോഡി ചികിത്സയിലൂടെ മരണം തടയാനാകുമെന്നും ആശുപത്രിവാസം ഒഴിവാക്കാമെന്നും കണ്ടെത്തിയിരുന്നു.