india

ഇന്‍ഡിഗോക്ക് യുഎഇയില്‍ സര്‍വീസിന് ഒരാഴ്ച വിലക്ക്

By Test User

August 19, 2021

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് യു എ ഇ ലേക്കുള്ള സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചതായി കമ്പനി അയച്ചത്.

സാങ്കേതികമായി കാരണങ്ങള്‍ കൊണ്ടാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ അതേസമയം കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ചയാണ് യുഎഇയില്‍ നിന്നും വിലക്ക് ലഭിക്കാന്‍ ഇടയായത് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നും വിലക്ക് നീങ്ങിയതിന് ശേഷം യാത്ര മതി എന്നുള്ളവര്‍ക്ക് അതിനും അവസരം നല്‍കുമെന്നും കമ്പനി അറിയിച്ചു.