india

ബിന്‍ലാദനെ സംരക്ഷിച്ചവര്‍ക്ക് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ല; പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ

By Test User

December 15, 2022

ന്യൂയോര്‍ക്ക്: കാശ്മീര്‍ വിഷയം യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിക്കുകയും, അയല്‍രാജ്യത്തെ പാര്‍ലമെന്റ് ആക്രമിക്കുകയും ചെയ്ത ഒരു രാജ്യത്തിന് ധര്‍മോപദേശം നടത്താന്‍ യോഗ്യതയില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയര്‍ത്തേണ്ട ആവശ്യമില്ല. അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദനെ സംരക്ഷിച്ച, അയല്‍രാജ്യത്തിന്റെ പാര്‍ലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യു.എന്‍ രക്ഷാകൗണ്‍സിലിനു മുന്നില്‍ ധര്‍മോപദേശം നടത്താന്‍ യാതൊരു യോഗ്യതയുമില്ല.പതിനെട്ട് വര്‍ഷം മുമ്ബ്, ഡിസംബര്‍ പതിമൂന്നിന് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബ (എല്‍ഇടി), ജെയ്ഷെ മുഹമ്മദ് (ജെഎം) എന്നിവയുടെ ഭീകരര്‍ ഡല്‍ഹിയിലെ പാര്‍ലമെന്റ് സമുച്ചയം ആക്രമിക്കുകയും വെടിവയ്പ്പ് നടത്തുകയും ചെയ്തു. ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.’- അദ്ദേഹം പറഞ്ഞു.കാലാവസ്ഥാ വ്യതിയാനമോ സംഘര്‍ഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളോടുള്ള പ്രതികരണത്തെ ആശ്രയിച്ചാണ് യുഎന്നിന്റെ വിശ്വാസ്യതയെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.