gulf

യുഎഇയില്‍ 1,109 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

By Test User

August 16, 2021

അബുദാബി: യുഎഇയില്‍ 1,109 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിതീകരിച്ചു1,505 പേര്‍ രോഗമുക്തി നേടി. രണ്ട് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളില്‍ 2,49,792 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,02,885 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,81,265 പേര്‍ രോഗമുക്തരാവുകയും 2003 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,617 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.