india

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാക്കുറ്റം; അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

By webdesk12

February 16, 2023

ആകാശ് തില്ലങ്കേരിക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തു. മുഴക്കുന്ന് പൊലീസാണ് കേസെടുത്തത്.ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. സോഷ്യല്‍ മീഡിയ വഴി വനിതാ നേതാവിനെ അപമാനിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

പാര്‍ട്ടിക്കായി കൊലപാതകം നടത്തിയെന്ന ആകാശിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസ്. ആകാശിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.തില്ലങ്കേരിക്കെതിരെ ഡി.വൈ.എഫ്.ഐയും എം.വി ജയരാജനും പരസ്യമായി രംഗത്തുവന്നിരുന്നു.