india

അവിശ്വാസികളുടെ സർവ്വനാശത്തിന് പ്രാർത്ഥിക്കുമെന്ന് നടൻ സുരേഷ് ഗോപി

By webdesk12

February 19, 2023

കൊച്ചി: അവിശ്വാസികളുടെ തനിക്ക് സ്നേഹം ഇല്ലെന്നും വിശ്വാസികളുടെ അവകാശങ്ങൾക്ക് നേർക്കു വരുന്നവരുടെ സർവ്വനാശത്തിനു വേണ്ടി പ്രാർത്ഥിക്കും എന്നും നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായി കഴിഞ്ഞു. അതേസമയം സുരേഷ് ഗോപിക്കെതിരെ വിമർശനവും ഉയർന്നു. കഴിഞ്ഞദിവസം ശിവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ലോകം എങ്ങുമുള്ള വിശ്വാസികളായ മനുഷ്യരെ ഞാൻ സ്നേഹിക്കും. എല്ലാ മതസ്ഥരെയും ഞാൻ സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും ” സുരേഷ് ഗോപിയുടെ വാക്കുകൾ.