india

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

By Test User

August 08, 2021

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെന്ന് ഇമെയില്‍.ഡല്‍ഹി പൊലീസിനാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്.

മൂന്ന് ദിവസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്നും സിംഗപ്പൂരില്‍ നിന്ന് വരുന്ന ദമ്പതികള്‍ ആകും ബോംബ് വെക്കുക എന്നും ഇമെയില്‍ പറയുന്നു.

അല്‍ഖാഇദയുടെ പേരിലുള്ള മെയിലില്‍ നിന്നാണ് സന്ദേശം ലഭിച്ചത്.സംഭവത്തില്‍ അന്വേഷണം തുടങ്ങുകയും വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.