india

അശ്ലീല വീഡിയോ വിവാദം; ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും നടപടി

By webdesk12

February 04, 2023

ആലപ്പുഴ: ഏരിയ കമ്മിറ്റി അംഗം ഉള്‍പ്പെട്ട അശ്ലീലവീഡിയോ വിവാദത്തില്‍ ആലപ്പുഴ സി.പി.എമ്മില്‍ വീണ്ടും നടപടി. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.

ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെതിരെയാണ് നടപടി. നഗ്‌നദ്യശ്യ വിവാദത്തില്‍ ആരോപണം നേരിട്ട എ.പി. സോണയ്‌ക്കെതിരായ പരാതി പിന്‍വലിപ്പിക്കാനാണ് ജയന്‍ ഇടപെട്ടത്. വിവാദമായതോടെ ഇയാളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ജില്ലാ സെക്രട്ടറി ആര്‍.നാസറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സൗത്ത് ഏരിയ കമ്മിറ്റിയിലാണ് നടപടി. അതിനിടെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കി. രണ്ട് ഏരിയ സെക്രട്ടറിമാരടക്കം നാലു പേരാണ് പരാതി നല്‍കിയത്. പൊലീസിലെ ചിലരുടെ സഹായത്തോടെ ചോര്‍ത്തിയതെന്നാണ് ആരോപണം.