india

പൊതുവഴിയില്‍ മദ്യപിച്ച്‌ ബഹളം; സിപിഎം നേതാവും എസ്‌എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും അറസ്റ്റില്‍

By webdesk12

January 19, 2023

ആലപ്പുഴ; പൊതു വഴിയില്‍ മദ്യപിച്ച്‌ ബഹളം വച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍.പത്തനംതിട്ട കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സനാണ് അറസ്റ്റിലായത്. എസ്‌എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരും അറസ്റ്റിലായി.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയില്‍ ഏഴംഗ സംഘം കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത നാട്ടുകാരുമായി മദ്യപ സംഘം വഴക്കുണ്ടാക്കി. തുടര്‍ന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനേയും ഇവര്‍ വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു